#Christmascelebration | ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം: എസ്‌ഐക്കെതിരെ സിപിഐഎം, വിമര്‍ശനങ്ങള്‍ക്കിടെ എസ്.ഐ അവധിയിൽ പ്രവേശിച്ചു

#Christmascelebration | ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം: എസ്‌ഐക്കെതിരെ സിപിഐഎം, വിമര്‍ശനങ്ങള്‍ക്കിടെ എസ്.ഐ അവധിയിൽ പ്രവേശിച്ചു
Dec 25, 2024 08:37 PM | By VIPIN P V

തൃശൂര്‍: ( www.truevisionnews.com ) തൃശൂരില്‍ ആഘോഷം തടഞ്ഞ സംഭവത്തില്‍ എസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐഎം.

തൃശൂര്‍ പാലയൂര്‍ സെന്റ് തോമസ് പള്ളിയില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ ചാവക്കാട് എസ്‌ഐ വിജിത്തിനെതിരെ നടപടി വേണമെന്നാണ് സിപിഐഎമ്മിന്റെ ആവശ്യം.

സിപിഐഎം ചാവക്കാട് ഏരിയാ സെക്രട്ടറി ടി ടി ശിവദാസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

എസ്‌ഐയുടെ പള്ളിയിലെ ഇടപെടല്‍ അനാവശ്യമായിരുന്നുവെന്നും സിപിഐഎം പ്രതികരിച്ചു.

അതേസമയം വിമര്‍ശനങ്ങള്‍ക്കിടെ എസ്‌ഐ അവധിയില്‍ പ്രവേശിച്ചു. ശനിയാഴ്ച മുതല്‍ എസ്‌ഐ വിജിത്തിനെ ശബരിമല ഡ്യൂട്ടിയില്‍ നിയോഗിച്ചിരിക്കുകയാണ്.

പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തിലാണ് ക്രിസ്മസ് ആഘോഷം മുടക്കി പൊലീസ് എത്തിയത്. പള്ളി കരോള്‍ ഗാനം പാടാന്‍ പൊലീസ് അനുവദിച്ചില്ല.

കരോള്‍ പാടിയാല്‍ തൂക്കിയെടുത്ത് എറിയുമെന്നായിരുന്നു എസ് ഐ വിജിത്ത് ഉള്‍പ്പെടെയുള്ള സംഘത്തിന്റെ പ്രതികരണം.

സിറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു ഭീഷണി മുഴക്കി പൊലീസെത്തിയത്. പള്ളി വളപ്പില്‍ കാരോള്‍ ഗാനം മൈക്കില്‍ പാടരുതെന്ന് പൊലീസ് പറഞ്ഞു.

അതേസമയം ചരിത്രത്തില്‍ ആദ്യമായാണ് പള്ളിയില്‍ കരോള്‍ ഗാനം മുടങ്ങിയതെന്ന് ട്രസ്റ്റി അംഗങ്ങള്‍ പറഞ്ഞു.

കരോള്‍ മുടങ്ങിയതോടെ കമ്മിറ്റിക്കാര്‍ സുരേഷ് ഗോപി എംപിയെ കാര്യങ്ങള്‍ ധരിപ്പിച്ചു. എസ്ഐക്ക് ഫോണ്‍ കൊടുക്കാന്‍ സുരേഷ് ഗോപി ആവശ്യപ്പെട്ടെങ്കിലും എസ്ഐ സംസാരിക്കാന്‍ തയ്യാറായില്ല എന്നും ആരോപണമുണ്ട്.

ശേഷം സുരേഷ് ഗോപി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചപ്പോഴും, പൊലീസ് കരോളിന് അനുമതി നല്‍കിയില്ല.

#Incident #blocked #Christmascelebrations #CPIM #SI #holiday #amidcriticism

Next TV

Related Stories
#Suicide | റോഡിന് വിട്ടുകൊടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിച്ചില്ല; കിളിമാനൂരിൽ ഗൃഹനാഥൻ ജീവനൊടുക്കി

Dec 26, 2024 08:14 PM

#Suicide | റോഡിന് വിട്ടുകൊടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിച്ചില്ല; കിളിമാനൂരിൽ ഗൃഹനാഥൻ ജീവനൊടുക്കി

മൃതദേഹവുമായി സമരസമിതി കിളിമാനൂര്‍ സ്‌പെഷല്‍ തഹല്‍സില്‍ദാര്‍ ഓഫിസിന് മുന്നില്‍...

Read More >>
#AxiaTechnologies  |  സി.ഐ.ഐ ഇൻഡസ്ട്രി അക്കാഡമിയ പാർട്ണർഷിപ്പ് പുരസ്‌കാരം സ്വന്തമാക്കി ആക്സിയ ടെക്‌നോളജീസ്

Dec 26, 2024 08:14 PM

#AxiaTechnologies | സി.ഐ.ഐ ഇൻഡസ്ട്രി അക്കാഡമിയ പാർട്ണർഷിപ്പ് പുരസ്‌കാരം സ്വന്തമാക്കി ആക്സിയ ടെക്‌നോളജീസ്

ന്യൂഡൽഹിയിൽ നടന്ന സി.ഐ.ഐയുടെ വാർഷിക ഉച്ചകോടിയിൽ, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസങ്ങളുടെ പട്ടികയിലെ ഡയമണ്ട് വിഭാഗത്തിലാണ് കമ്പനിയുടെ...

Read More >>
#founddead |  കണ്ണൂരിൽ  മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Dec 26, 2024 07:40 PM

#founddead | കണ്ണൂരിൽ മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്ന ഇയാളെ...

Read More >>
#traindeath | കൊയിലാണ്ടി മേൽപ്പാലത്തിന് സമീപം ട്രെയിൻതട്ടി മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞില്ല

Dec 26, 2024 07:34 PM

#traindeath | കൊയിലാണ്ടി മേൽപ്പാലത്തിന് സമീപം ട്രെയിൻതട്ടി മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞില്ല

ഇന്ന് രാവിലെ 8.40ന് വന്ദേ ഭാരത് ട്രെയിൻതട്ടിയാണ് ഇവർ മരണപ്പെട്ടത്. ആളെ തിരിച്ചറിയാൻ പറ്റാത്തവിധം മൃതദേഹം ചിന്നി ചിതറിയ...

Read More >>
#methamphetamine | ഒമ്പത് ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ്  എക്സൈസ് പിടിയിൽ

Dec 26, 2024 07:24 PM

#methamphetamine | ഒമ്പത് ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് എക്സൈസ് പിടിയിൽ

വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന ഒമ്പത് ഗ്രാം മെത്താംഫിറ്റമിനുമായി...

Read More >>
Top Stories